മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി എന്നിവയ്ക്ക് ഒത്ത ഒരു എതിരാളി എത്തുന്നു. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എസ്യുവി ലാൻഡ് ക്രൂയിസറിന്റെ മിനി മോഡൽ (Toyota Land Cruiser Mini) എത്തുന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ലൈറ്റ് ക്രൂയിസർ എന്നോ യാരിസ് ക്രൂയിസർ എന്നോ ഉള്ള പേരോടെ അടുത്ത വർഷം ടൊയോട്ട മിനി ലാൻഡ് ക്രൂയിസറിനെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ കൺസെപ്റ്റ് ഡിസൈൻ പൊതുവെ ആളുകൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ളതാണ്. നിലവിൽ ഇന്ത്യയിൽ ഓഫ് റോഡ് വാഹനങ്ങളെ എടുത്താൽ ഥാറിന് ഏകപക്ഷീയമായ ഒരു ആധിപത്യമുണ്ട്. അടുത്ത വർഷത്തോടെ ടൊയോട്ട മിനി ലാൻഡ് ക്രൂയിസർ എത്തുന്നതോടെ മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി എന്നിവർക്ക് ഒരു എതിരാളിയാകുമെന്ന് ഉറപ്പാണ്.
കൊറോള ക്രോസിന്റെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, RAV4-ന്റെ 2.5-ലിറ്റർ പെട്രോൾ/ഹൈബ്രിഡ് എഞ്ചിൻ അല്ലെങ്കിൽ പ്രാഡോ, ഹിലക്സിന് സമാനമായ 2.8 ലിറ്റർ ടർബോചാർജ്ഡ് 4-സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവ ലാൻഡ് ക്രൂയിസർ മിനിയിൽ ടൊയോട്ട നൽകാൻ സാധ്യതയുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കമ്പനി പ്രദർശിപ്പിച്ച കോംപാക്റ്റ് ക്രൂയിസർ ഇവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി എന്നും സൂചനകളുണ്ട്.
Summary: The Toyota Land Cruiser Mini is coming as a rival to Thar and Jimny.
Discussion about this post