മമ്മൂക്കയുടെ വാഹനപ്രേമം പ്രശസ്തമാണ്. ഇപ്പോഴിതാ പുതിയ വാഹനത്തിൽ മമ്മൂട്ടി വിമാനത്താവളത്തിലേക്ക് എത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചുവപ്പു നിറത്തിലുള്ള മെഴ്സിഡീസ് ബെൻസ് എഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം.
ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എഎംജി എ 45 എസ് 4മാറ്റിക്ക്. മെയ്ബ ജിഎൽഎസ് 600ന് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെൻസാണ് ഈ പെർഫോമൻസ് ഹാച്ച്ബാക്ക്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് ഈ കാർ ഉപയോഗിക്കുന്നത്. ഈ വാഹനത്തിന് 421 എച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. 3.9 സെക്കൻഡ് കൊണ്ട് നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. 270 കിലോമീറ്റർ ആണ് ഉയർന്ന വേഗപരിധി. ഏതാണ്ട് 92 ലക്ഷം രൂപയാണ് ബെൻസ് എംഎംജി എ 45 എസ് 4മാറ്റിക്കിന്റെ എക്സ്ഷോറൂം വില.
Summary: Mammooka owns the latest hatchback from Benz.
Discussion about this post