ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യ സ്വർണം ഉൾപ്പെടെ മെഡൽ ഉറപ്പിച്ചു. ചൊവ്വാഴ്ച നടന്ന സെമിഫൈനലുകളിൽ ഇന്ത്യൻ താരങ്ങൾ വിജയിച്ചതോടെയാണ് മെഡൽ പ്രതീക്ഷ ഇന്ത്യ ഉറപ്പിച്ചത്. പുരുഷൻമാരുടെ കോമ്പൗണ്ട് ഇനത്തിൽ അഭിഷേക് വര്‍മ, ഓജസ് പ്രവീൺ എന്നിവർ ഫൈനലിൽ കടന്നതോടെ സ്വർണവും വെള്ളിയും ഇന്ത്യക്ക് തന്നെ എന്നുറപ്പാണ്. ഇതേസമയം വനിതകളുടെ കോമ്പൗണ്ട് ഇനത്തിൽ ജ്യോതി സുരേഖ വെന്നം ഫൈനൽ കളിക്കുന്നതിലൂടെ സ്വർണമോ വെള്ളിയോ അവിടെയും ഉറപ്പാണ്. സുരേഖ വിജയിച്ചാൽ കോമ്പൗണ്ട് ഇനത്തിൽ ഇന്ത്യയ്ക്ക് രണ്ട സ്വർണം ലഭിക്കും.
കൊറിയയുടെ ജഹൂന്‍ ജൂവിനെ 147-145 എന്ന സ്‌കോറിന് മറികടന്നാണ് അഭിഷേക് ഫൈനലിൽ എത്തിയത്. കൊറിയയുടെ തന്നെ ജെവോണ്‍ യാങ്ങിനെ 150-146 എന്ന സ്‌കോറിന് കീഴടക്കിയാണ് ഓജസ് ഫൈനലുറപ്പിച്ചത്. ഇന്ത്യൻ താരമായ അതിഥി സ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു ജ്യോതിയുടെ ഫൈനൽ പ്രവേശം. 149-146 എന്ന സ്‌കോറിനായിരുന്നു ജ്യോതിയുടെ വിജയം. സെമിയിൽ തോറ്റ അഥിതി വെങ്കല മെഡലിനായി മത്സരിക്കുന്നുണ്ട്. അതിനാൽ ഒരു വെങ്കല മെഡലിനും ഇന്ത്യക്ക് സാധ്യത കാണുന്നുണ്ട്.
Summary: India secured three medals in archery.