കാനഡയ്ക്ക് ഇന്ത്യയുടെ അന്ത്യ ശാസനം. നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കണമെന്നാണ് ഇപ്പോൾ കാനഡയോട് ഇന്ത്യ ആവശ്യപെട്ടിരിക്കുന്നത്. 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഈ മാസം പത്തിന് അകം തന്നെ ഇന്ത്യ വിടണമെന്ന് ഇവർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ്.
61 ഉദ്യോഗസ്ഥരെ ഇന്ത്യയിൽ ആവശ്യമില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യ കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ ആവശ്യം എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായത്.
സുരക്ഷാഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ ചുരുക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഖലിസ്ഥാൻ അനുകൂല നേതാവിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കാനഡ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
Summary: India wants Canada to cut diplomatic staff.