കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ലോകകപ്പ് സന്നാഹ മത്സരത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ആകെ കുഴങ്ങിയ മട്ടാണ്. ‘തിരുവനന്തപുരം’ തന്നെയാണ് ഇവരെ കുഴക്കിയിരിക്കുന്നത്. തങ്ങൾ എത്തിയിരിക്കുന്ന സ്ഥലത്തിന്റെ പേര് പറ്റാത്തതാണ് പലരുടെയും കുഴപ്പം.
സംഭവം പക്ഷേ രസമാണ്. തിരുവനന്തപുരം എന്നുച്ചരിക്കുന്നത് അവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. ചിലർ വിജയിക്കുമ്പോൾ മറ്റു ചിലർ തിരുവനന്തപുരം എന്ന് പറയാനാകാതെ കുഴങ്ങുന്നുണ്ട്. സംഗതി സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരും വീഡിയോ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘ദക്ഷിണാഫ്രിക്കക്കാർ തിരുവനന്തപുരത്തെത്തി. എന്നാൽ, അവർ എവിടെയാണെന്ന് അവർക്ക് ആരോടെങ്കിലും പറയാനാവുമോ?’ എന്ന കുറിപ്പോടെയാണ് തരൂർ വിഡിയോ പങ്കു വച്ചിരിക്കുന്നത്.
കേശവ് മഹാരാജ്, കഗിസൊ റബാദ, ലുംഗി എൻഗിഡി എന്നിവർ കൃത്യമായി തിരുവനന്തപുരം ഉച്ചരിച്ചു. കൂട്ടത്തിൽ ഹെന്റിച്ച് ക്ലാസൻ ശ്രമിച്ച് പലതവണ പരാജയപ്പെടുകയും അവസാനം ‘ട്രിവാൻഡ്രം’ എന്ന് പറഞ്ഞ് അവസാനിപ്പിക്കകയും ചെയ്തു.
തിങ്കളാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും ആണ് ഏറ്റുമുട്ടുന്നത്.
Summary: South Africa cricketers struggle to say ‘Thiruvananthapuram’.
Discussion about this post