പ്രമുഖ സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. ഇന്ന് വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ പാർട്ടി സംഘടിപ്പിക്കുന്നത്.
കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരം ഇന്ന് അനാച്ഛാദനം ചെയ്യും. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം.ഈ ചടങ്ങിൽ കോടിയേരിയുടെ കുടുംബത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇപി ജയരാജൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
Summary: A year since Kodiyeri left; The memorial will be unveiled today.
Discussion about this post