വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില കൂട്ടി. ഒരു സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കാറുള്ള 19 കിലോ സിലിണ്ടറിന്റെ വിലയാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.
ഇക്കഴിഞ്ഞ സെപ്തംബറിലും ആഗസ്റ്റിലും സർക്കാർ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്റ്റംബറിൽ ഒരു സിലിണ്ടർ വിലയിൽ 160 രൂപയാണ് കുറച്ചത്. തുടർന്നാണ് ഇപ്പോൾ ഈ വില കൂട്ടുന്നത്.
നിലവിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ കഴിഞ്ഞ മാസം 200 രൂപ കുറവ് വരുത്തിയിരുന്നു.
Summary: Increased cylinder price for commercial use.
Discussion about this post