ഏഷ്യൻ ഗെയിംസ്: പത്താം തങ്കതിളക്കത്തിൽ ഇന്ത്യ;സ്ക്വാഷിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം

 

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്ക്വാഷിൽ സ്വർണ്ണം. പുരുഷ ടീം സ്വർണ്ണ മെഡൽ മത്സരത്തിൽ അയൽ രാജ്യമായ പാകിസ്താനെ ആണ് തോൽപ്പിച്ചത്. 2-1 എന്നായിരുന്നു സ്കോർ‌. അവസാനം അഭയ് സിങ് നടത്തിയ വീരോചിതമായ പോരാട്ടമാണ് ഇന്ത്യക്ക് ജയം നൽകിയത്.

വെറ്ററൻ താരം സൗരവ് ഘോഷും യുവതാരം അഭയ് സിങ്ങുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. മഹേഷ് മാങ്കോക്കർ,ഹരീന്ദർ സന്ധു എന്നിവർ കൂടി അടങ്ങുന്നതാണ് ടീം . ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യ നേടുന്ന രണ്ടാം സ്വർണമാണിത്. നേരത്തേ വനിതാ ടീം വെങ്കല മെഡൽ നേടിയിരുന്നു.

ബാഡ്മിൻ്റൻ പുരുഷ വിഭാഗം വ്യക്തിഗത സെമിയിൽ മിന്നുന്ന പ്രകടനത്തോടെ മലയാളി താരം പ്രണോയ് ഫൈനലിലെത്തി.1നെതിരെ 2 സെറ്റുകൾക്ക് കൊറിയൻ താരം ജിൻയോവിനെയാണ് പ്രണോയ് തോല്പിച്ചത്.

Exit mobile version