2023 ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയ്ക്ക് ഒമ്പതാമത് സ്വർണ്ണം. ടെന്നിസ് മിക്സഡ് ഡബിൾസിൽ റോഹൻ ബോപ്പണ്ണ ഋതുജ ബോസ്ലെ സഖ്യം സ്വർണ്ണം കരസ്ഥമാക്കി. ഷൂട്ടിങ് 10 മീറ്റർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ ഇന്ത്യ വെള്ളിമെഡൽ നേടി. ലോങ് ജംപിൽ എം.ശ്രീശങ്കറും 1500 മീറ്ററിൽ ജിൻസൻ ജോൺസനും ഫൈനലിലെത്തി.
ചൈനീസ് തായ്്പെയുടെ ഒന്നാം നമ്പർ സഖ്യത്തെ ആദ്യ സെറ്റ് കൈവിട്ടശേഷം തിരിച്ചടിച്ചുകയറി തോൽപിച്ച് സ്വർണനേട്ടം. 6–2ന് ആദ്യ സെറ്റിന് കൈവിട്ട ഇന്ത്യ രണ്ടാം സെറ്റ് 3–6ന് നേടി. ടൈബ്രേക്കർ 10–4ന് നേടി സ്വർണമണിഞ്ഞു. ഷൂട്ടിങ്ങിൽ ഒൻപതാം സ്വർണം പ്രതീക്ഷിച്ചിറങ്ങിയ സരബ്ജോത് സിങ് – ടി.എസ്.ദിവ്യ സഖ്യം ആദ്യ എട്ട് റൗണ്ടുകളിൽ മുന്നിട്ട് നിന്നശേഷണാണ് പരാജയപ്പെട്ടത്. 14–16ന് ചൈന ഇന്ത്യയെ തോൽപിച്ച് സ്വർണമണിഞ്ഞു. ഷൂട്ടിങ്ങ് റേഞ്ചിൽ നിന്ന് പത്തൊൻപതാം മെഡലാണ് ഇന്ത്യ നേടിയത്.
നിലവിൽ 9 സ്വർണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 35 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.