അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് (30-09-2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നാളെ ഓറഞ്ച് അത്‌ലറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് അല്ലാത്ത ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്. അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അതി തീവ്ര മഴയ്ക്കാണ് സാധ്യത.
വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനു മുകളിലായി ആണ് ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പശ്ചിമ ബംഗാൾ തീരത്തേക്ക് ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിയും മിന്നലോടും കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Summary: Low pressure gains strength over Arabian Sea; Chance of heavy rain.