മികച്ച നോയിസ് ക്യാന്‍സലേഷന്‍ സവിശേഷതയുമായി സോണിയുടെ ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡ് വിപണിയില്‍

സോണിയുടെ ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡ് വിപണിയില്‍ അവതരിപ്പിച്ചു. ശബ്ദാനുഭവത്തിലെ മികവിന് പുറമെ വിപണിയിലെ തന്നെ മികച്ച നോയ്സ് ക്യാന്‍സലേഷന്‍ സവിശേഷതയുമായാണ് ഡബ്ല്യുഎഫ്-1000എക്സ് എം5 എത്തുന്നത്.

സോണി പുതുതായി വികസിപ്പിച്ചെടുത്ത ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2, എച്ച്ഡി നോയിസ് ക്യാന്‍സലിംഗ് പ്രോസസര്‍ ക്യൂഎന്‍2ഇ എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മികച്ച നോയ്സ് ക്യാന്‍സലിങ് ഫീച്ചർ ഉറപ്പു വരുത്തുന്നത്. ലോ ഫ്രീക്വന്‍സി ക്യാന്‍സലേഷന്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഫ്-1000എക്സ് എം5ന്‍റെ ഓരോ ഇയർബഡിലും 3 മൈക്രോഫോണുകൾ ആണ് ഉള്ളത്. ഹൈ-റെസെല്യൂഷന്‍ ഓഡിയോ വയര്‍ലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് ഡ്രൈവര്‍ എക്സ്, ഹെഡ് ട്രാക്കിംഗ് ടെക്നോളജി, ഡീപ് ന്യൂട്രല്‍ നെറ്റ്​വർക് പ്രോസസിംഗ് തുടങ്ങിയവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍. ഇതുകൂടാതെ സോണിയുടെ ജനപ്രിയ ഫീച്ചറുകളായ അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍, സ്പീക്ക്-ടു-ചാറ്റ്, മള്‍ട്ടിപോയിന്‍റ് കണക്റ്റ് തുടങ്ങിയവയും ഡബ്ല്യുഎഫ്-1000എക്സ് എം5ലുണ്ട്. എട്ട് മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് കമ്പനി ഉറപ്പു തരുന്നത്.

പുതിയ ഇയര്‍ബഡിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 24,990 രൂപയാണ് ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡിന്റെ യഥാര്‍ഥ വില. 3000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ 21,990 രൂപയാണ് പ്രീ-ബുക്കിംങ് വില. കൂടാതെ പ്രീബുക്ക് ഓഫറായി 4,990 രൂപ വിലയുള്ള എസ്ആര്‍എസ്-എക്സ്ബി100 പോര്‍ട്ടബിള്‍ സ്പീക്കര്‍ സൗജന്യമായി ലഭിക്കുന്നുണ്ട്.

Summary: Sony’s WF-1000X M5 earbuds hit the market.

Exit mobile version