ഗൂഗിളുമായി ചേർന്ന് ഇന്ത്യയിൽ ക്രോമ്ബുക്ക് നിർമ്മിക്കുമെന്ന് പ്രമുഖ കമ്പ്യൂട്ടർ നിർമാതാക്കളായ എച്ച്പി പ്രഖ്യാപിച്ചു. ഗൂഗിൾ ക്രോമ്ബുക്ക് ഒഎസിൽ പ്രവർത്തിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പിസിയാണ് ക്രോമ്ബുക്ക്. കൂടാതെ ധാരാളം സുരക്ഷാ സവിശേഷതകളും അടങ്ങിയിട്ടുണ്ട്.
ക്രോമ്ബുക്ക് എച്ച്പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ഇന്ത്യൻ വിപണിക്ക് അതൊരു നല്ല മുതൽക്കൂട്ട് ആകും. വിദ്യാഭ്യാസ മേഖലയിൽ നിന്ന് വൻ ഡിമാൻഡാകും ഉണ്ടാകുക എന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യയിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ വൻ സാധ്യത ആണ് തുറന്നു കിടക്കുന്നത്. ഗവണ്മെന്റ് സ്കൂളുകൾ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലറ്റ് എന്നിവയ്ക്ക് വേണ്ടി ഇൻവെസ്റ്റ്മെന്റുകളും നടത്തുന്നുണ്ട്. ഏതാണ്ട് 20,000 മുതൽ 30,000 വരെ വില വരുന്ന ക്രോമ്ബുക്കുകൾ ഇന്ത്യയിൽ സജീവമായാൽ ഗവണ്മെന്റ് സ്കൂളുകളിൽ നിന്ന് തന്നെ ആവിശ്യത്തിന് ഓർഡേഴ്സ് ലഭിക്കും. എച്ച്പിയുടെ ക്രോംബുക്കുകൾ ചെന്നൈയ്ക്ക് സമീപമുള്ള ഫ്ലെക്സ് ഫാക്കൽറ്റിയിൽ ആകും നിർമ്മിക്കുന്നത്.
എച്ച്പി ഇന്ത്യയുടെ പേഴ്സണൽ സിസ്റ്റംസ് സീനിയർ ഡയറക്ടർ വിക്രം ബേദി പറയുന്നത് അനുസരിച്ച് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് ഇതൊരു നല്ല അവസരവും ആകും. താങ്ങാവുന്ന വിലയിൽ പിസികൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഒപ്പം ‘മെയ്ക്ക് ഇൻ ഇന്ത്യ’ യുടെ ഭാഗമാകാനും ഇതിലൂടെ എച്ച്പിക്ക് സാധിക്കുന്നു.
Summary: HP teams up with Google to build Chromebook.