ഓപ്പൺ എഐ അതിന്റെ എഐ അധിഷ്ഠിത ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ പുത്തൻ ഫീച്ചേഴ്സ് കൊണ്ടുവരുന്നു. ചാറ്റ്‌ബോട്ടിന് ഇപ്പോൾ വോയ്‌സ്, ഇമേജ് എന്നിവയുള്ള ഫീച്ചേഴ്സ് ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുവഴി ഇനിമുതൽ 5 വ്യത്യസ്ത വോയ്‌സുകളിലിൽ ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടിയിൽ ഉത്തരങ്ങൾ ലഭിക്കും. ഒപ്പം അവർ നൽകുന്ന ഇമേജുകൾക്ക് മറുപടി ലഭിക്കുകയും ചെയ്യും.
എക്സിൽ ഒരു പോസ്റ്റിലൂടെയാണ് ഈ പുതിയ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവച്ചിരിക്കുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പ്ലസ് യുസേഴ്‌സിനും എന്റർപ്രൈസ് യുസേഴ്‌സിനും ചാറ്റ്ജിപിടിയുടെ പുത്തൻ ഫീച്ചേഴ്സ് ലഭ്യമായി തുടങ്ങും. വോയിസ് ഫീച്ചർ ആക്ടിവേറ്റ് ആക്കാൻ ചാറ്റ്ജിപിടിയുടെ സെറ്റിംഗ്സ് മെനുവിൽ നിന്ന് ന്യൂ ഫീച്ചേഴ്സ് എടുക്കണം. തുടർന്ന് വോയ്‌സ് സംഭാഷണങ്ങൾ തിരഞ്ഞെടുത്ത് ഹോം സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ഹെഡ്‌ഫോൺ ബട്ടണിൽ ടാപ്പ് ചെയ്‌ത് അവർക്ക് ഇഷ്ടപ്പെട്ട ശബ്‌ദം തിരഞ്ഞെടുക്കാം.
ഓപ്റ്റ്-ഇൻ ബീറ്റ അടിസ്ഥാനത്തിൽ ചാറ്റ്ജിപിടി ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ വോയിസ് ഫീച്ചർ തൽകാലം ലഭ്യമാകൂ. എന്നാൽ ഇമേജ് സെർച്ചിങ് ഡിഫോൾട്ടായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഓൺ ആയിരിക്കും.
Summary: ChatGPT will now talk to you; Images will also be answered. New features will add soon.
Discussion about this post