2023 ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം നേടി ഇന്ത്യ. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്.നാലു ദശകങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഈ സുവർണ്ണ നീട്ടാൻ കൈവരിച്ചത്.
ഡ്രസേജ് ഇനത്തിൽ ഇന്ത്യൻ സംഘം മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഇതോടെ ഇന്ത്യ മൂന്ന് സ്വർണവുമായി മെഡൽ നില മെച്ചപ്പെടുത്തി. ഉദീപ്തി ഹജേല, ദിവ്യാകൃതി സിംഗ്, ഹൃദയ് ചെഡ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന സംഘമാണ് സ്വർണമണിഞ്ഞത്.
ചൈന വെള്ളിയും ഹോങ് കോങ് വെങ്കലവും നേടി. ഗെയിംസിൽ ഇന്ത്യയുടെ 14–ാം മെഡലാണിത്.
Discussion about this post