ഇന്ത്യൻ പെൺപടയ്ക്ക് മുന്നിൽ ശ്രീലങ്ക മുട്ടുമടക്കി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു സ്വർണം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് സ്വർണം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ പത്തൊൻപതാം ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണവും കരസ്ഥമാക്കി. 19 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസിന് അവസാനിച്ചു.

ഇത് കൂടാതെ 10 മീറ്റർ എയർ റൈഫിളിൽ പുരുഷ ടീമാണ് ഇന്ത്യക്ക് 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ ആദ്യ സ്വർണമെത്തിച്ചത്. ലോക, ഏഷ്യൻ ഗെയിംസ്, ഏഷ്യ എന്നീ റെക്കോർഡുകൾ ഭേദിച്ചാണ് ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം. ദിവ്യാൻഷ് പൻവാർ, ഐശ്വരി തോമാർ, രുദ്രാങ്കാശ് പാട്ടിൽ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണം നേടി നൽകിയത്. 1893.7 എന്ന റെക്കോർഡ് സ്കോറോടെയാണ് ഇന്ത്യ സ്വർണം നേടിയത്.

Exit mobile version