സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ഫെഡറൽ ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ ) പലിശ നിരക്ക് പരിഷ്കരിച്ചു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.
7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, 3.00% മുതൽ 6.60% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.25% വരെയും പലിശ നിരക്ക് നേടാം.13 മുതൽ 21 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ മുതിർന്ന ആളുകൾക്ക് 7.80%, മുതിർന്ന പൗരന്മാരല്ലാത്തവർക്ക് 7.30% എന്നിങ്ങനെയാണ് പരമാവധി പലിശ നിരക്ക്.
Discussion about this post