അലക്സയെ മെച്ചപ്പെടുത്തി ആമസോൺ; ഇനി സംസാരിക്കും മനുഷ്യനെ പോലെ

വരാനിരിക്കുന്ന എഐ സാധ്യതകളെ മുൻനിർത്തി അലക്സയിലും അപ്ഡേഷന് ഒരുങ്ങുന്നു. അലക്സയെ എഐ കഴിവുകൾ ചേർത്ത് കൂടുതൽ മെച്ചപ്പെട്ടത് ആക്കുകയാണ് ആമസോണിന്റെ ലക്‌ഷ്യം.

ആർലിംഗ്ടൺ വിർജീനിയയിലെ കാമ്പസിൽ ബുധനാഴ്ച നടന്ന ഒരു പരിപാടിയിൽ കമ്പനി അലക്‌സയിൽ പുതിയ എഐ കഴിവുകളെ പറ്റി വിശദീകരിച്ചു. ഇവന്റിൽ, ആമസോൺ പുതിയ ലെറ്റ്സ് ചാറ്റ് ഫീച്ചർ പ്രദർശിപ്പിച്ചു. അത് ഉപയോക്താക്കളുമായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണം കൈകാര്യം ചെയ്യാൻ സോഫ്റ്റ്വയറിനെ സഹായിക്കും.

മനുഷ്യനെപ്പോലെയുള്ള സംഭാഷണങ്ങൾ നടത്താനുള്ള കഴിവ് ഗൂഗിളിന്റെയും ഓപ്പൺഎഐയുടെയും ചാറ്റ്ബോട്ടുകളെ പോലെ ഇനി അലക്സയ്ക്കും കഴിയുമെന്നാണ് ആമസോൺ വിശദീകരിക്കുന്നത്. അലക്സയെ സാധ്യമായ എല്ലാ സാങ്കേതിക മികവോടെ മെച്ചപ്പെടുത്താൻ ആണ് കമ്പനിയുടെ ശ്രമം.

Summary: Amazon improves Alexa; Now let’s talk like a man.

Exit mobile version