ട്രെൻഡിങ് ആപ്പ് വഴി മുഖം മിനുക്കിയോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

പുതിയ ആപ്പ് വഴി ചെയ്തെടുത്ത വെറൈറ്റി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ് ഇപ്പോൾ. എല്ലാവർക്കും പല വേഷത്തിൽ പല ഭാവത്തിൽ തങ്ങളുടെ വെറൈറ്റി മുഖങ്ങൾ കാണുന്നത് രസമുള്ള കാര്യം തന്നെ ആണ്. എന്നാൽ വെറുമൊരു നേരംപോക്കിനപ്പുറം ഇതിൽ ഒളിഞ്ഞു കിടക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടി നമ്മൾ അറിയേണ്ടത് ഉണ്ട്. വിശാലമായ സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയാണ് ഇത്തരം ആപ്പുകൾ നടത്തുന്നത്.

മുൻപും ഇത്തരം ആപുകൾ വന്നിരുന്നു. ഇത്തരം ആപ്പുകൾ ഉയർത്തുന്ന സ്വകാര്യതാ ഭീഷണി സത്യത്തിൽ അത്ര നിസാരമല്ല. ഭാവി സാദ്ധ്യതകൾ മുൻനിർത്തി എഐ ടൂളുകളെ മെച്ചപ്പെടുത്താൻ ആവശ്യമായ ഡാറ്റയാണ് വളരെ സൗജന്യമായി നമ്മളീ ആപ്പുകൾക്ക് നൽകി കൊണ്ടിരിക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാൻ കിട്ടും. അങ്ങനെ ആ സാങ്കേതിക വിദ്യ മെച്ചപ്പെടും. അതായത് നമ്മൾ പോലും അറിയാതെ നമ്മളെ അവർ പഠിക്കുകയാണ്.

നമ്മൾ പ്രൈവറ്റ് ആണെന്ന് കരുതുന്ന ഡാറ്റകൾ പോലും അക്സസ്സ് ചെയ്യാൻ നമ്മുടെ സ്മാർട്ട് ഫോണുകൾ പല അപ്പുകളെയും സഹായിക്കുന്നുണ്ട് എന്നത് പലർക്കും അറിയുന്ന കാര്യമാണ്. ലോകം ഇങ്ങനെ ആയി മാറിയിരിക്കുന്നു എന്നതുകൊണ്ടാകണം പലരും ഇതിൽ വളരെ ശ്രദ്ധ കൊടുക്കാറില്ല. തരംഗം എത്തുമ്പോൾ അതിനൊപ്പം എന്നത് മാത്രമാണ് ഇന്നത്തെ രീതി. എന്നിരുന്നാലും ഇത്തരത്തിൽ നിങ്ങൾ ആസ്വദിക്കുന്നതിന് പലതിനും മറ്റൊരു മുഖം കൂടിയുണ്ടെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

Summary: Trending app, know more about this hidden things.

Exit mobile version