എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സാരഥിയായി വീണ്ടും ശശിധർ ജഗദീഷ്

ഏറ്റവും വലിയ സ്വകാര്യ പണമിടപാട് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ശശിധർ ജഗദീശനെ കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വീണ്ടും നിയമിച്ചു. 2023 ഒക്‌ടോബർ 27 മുതൽ 2026 ഒക്‌ടോബർ 26 വരെ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്കാണ് നിയമനം.

1996-ൽ ഫിനാൻസ് ഫംഗ്‌ഷനിൽ മാനേജരായാണ് ശശിധർ ജഗദീഷ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഭാഗമായത് . 1999-ൽ ഫിനാൻസ്, ബിസിനസ് മേധാവിയായ അദ്ദേഹം 2008-ൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായി.

Exit mobile version