ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ വൺ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ. STEPS പേലോഡിലുള്ള സെൻസറുകളാണ് പഠനം ആരംഭിച്ചത്. ബഹിരാകാശത്തുള്ള സൂപ്പർ തെർമൽ, എനർജെറ്റിക് അയേൺ ഇലക്ട്രോൺ തുടങ്ങിയവയെക്കുറിച്ചാണ് പഠനം. ഇന്നു ഒരു രാത്രി കൂടിയായിരിക്കും ആദിത്യ എൽ വൺ ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥത്തിലുണ്ടാകുക.
നാളെ പുലർച്ചെ രണ്ട് മണിക്ക് ആദിത്യ എൽ-1 ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കും. 110 ദിവസം നീണ്ട് നിൽക്കുന്ന യാത്രയ്ക്കാണ് ആദിത്യ എൽ-1 തയ്യാറെടുക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ-1 വിക്ഷേപിച്ചത്.
സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങൾ, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണൽ മാസ് ഇജക്ഷൻ, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ വൺ കുതിച്ചുയർന്നത്.
Discussion about this post