നല്ല ഹൈപ്പിലാകും ഒക്ടോബർ 19 ന് വിജയ് – ലോകേഷ് ചിത്രം ലിയോ തിയറ്ററുകളിലേക്ക് എത്തുന്നത്. എന്തായാലും പബ്ലിസിറ്റിയിൽ അണിയറക്കാർ ഒട്ടും കുറവ് വരുത്തുന്നില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട ലിയോയുടെ തെലുങ്കു പോസ്റ്റർ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ ഈ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. വെറും 32 മിനിറ്റിനുള്ളിൽ, ലിയോയുടെ പോസ്റ്റർ 1 മില്യൺ ലൈക്കുകൾ നേടി, അല്ലു അർജുന്റെ പുഷ്പ 2: ദ റൂൾ ന്റെ റെക്കോർഡ് മറികടന്നു. 33 മിനിറ്റ് ആണ് പുഷ്പ 2 ന്റെ പോസ്റ്റർ 1 മില്യൺ നേട്ടം കൈവരിച്ചത്.
‘ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ’ (Keep calm and avoid the battle) എന്ന് എഴുതിയ പോസ്റ്ററില്‍ വിജയ് മാത്രമാണ് ഉള്ളത്. മഞ്ഞുനിറഞ്ഞ ഒരു പ്രദേശത്തിന്റെ സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. വരാനിരിക്കുന്ന തരംഗത്തിന്റെ സൂചനയിൽ പുതിയ അപ്ഡേറ്റുകൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകർ.
മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷ ആണ് നായികയ ആയി എത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് പ്രേക്ഷകരുടെ ഈ ഇഷ്ട ജോഡി സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബജറ്റില്‍ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയാണ് ലിയോ നിർമ്മിക്കുന്നത്.
Summary: Leo’s poster has become the fastest Indian movie poster to get one million likes on Instagram.
Discussion about this post