ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലോൺ കൃത്യമായി തിരിച്ചടക്കുന്നതിന് വേണ്ടി പുതിയ സർപ്രൈസ് ഒരുക്കുകയാണ്. വായ്പയെടുക്കുന്നവർ കൃത്യസമയത്ത് വായ്പ അടച്ചുതീർക്കാൻ നൂതനമായ ഒരു സമീപനമാണ് ബാങ്ക് സ്വീകരിക്കുന്നത്.
കുടിശ്ശിക വരുത്താൻ സാധ്യത ഉള്ളവരെ കണ്ടെത്തി അവരെ പുതിയ മാർഗത്തിലൂടെ അത് ഓർമപ്പെടുത്തുക, അതാണ് ലക്ഷ്യം. ഇത്തരക്കാർ ബാങ്കിന്റെ റിമൈൻഡർ കാളുകൾ സൗകര്യപൂർവം അവഗണിക്കുന്നതായി എസ്ബിഐ നിരീക്ഷിച്ചു. അതിനാൽ ഒരു പായ്ക്കറ്റ് ചോക്ലേറ്റുമായി അവരുടെ വീടുകളിൽ ഒരു സർപ്രൈസ് സന്ദർശനം നടത്തുക എന്നതാണ് പുത്തൻ ആശയം. വായ്പാ ശേഖരണം മെച്ചപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ ഒരു ആശയം ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ബാങ്കിന്റെ റീട്ടെയിൽ വായ്‌പകൾ ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.
Summary: State Bank of India is preparing a new surprise for proper loan repayment.