ഡയമണ്ട് ലീഗ്: ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ചെക്ക്‌ താരം ജാകൂബ്‌ വാഡിൽജകാണ്‌ ചാമ്പ്യൻ. അവസാന ശ്രമത്തിൽ 84.24 മീറ്റർ എറിഞ്ഞാണ് യാക്കൂബ് ഒന്നാമതെത്തി. എന്നാൽ അദ്ദേഹത്തിൻ്റെ ആദ്യ ത്രോ 84.01 മീറ്ററായിരുന്നു. ഫിൻലൻഡിൻ്റെ ഒലിവർ ഹെലാൻഡർ 83.74 എറിഞ്ഞ് മൂന്നാമതെത്തി. ആൻഡ്രിയൻ മർദാരെ (81.79 മീ), കർട്ടിസ് തോംസൺ (77.01 മീ), ആൻഡേഴ്സൺ പീറ്റേഴ്സ് (74.71 മീ) എന്നിവർ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടി.

Exit mobile version