ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ തീരശോഷണ ഭീഷണിയിൽ. രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ നൂറ് മീറ്ററോളം തീരമാണ് കടലെടുത്തത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെയാണ് ഈ നൂറ് മീറ്ററിലധികം തീരം ബംഗാൾ ഉൾക്കടൽ കവർന്നെടുത്തത്.
ഇത് തുടരുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് ഗ്രോയിൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വെളളത്തിന്റെ ഒഴുക്ക് തടയാൻ മരം, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന നീളമുള്ള ഭിത്തിയാണ് ഗ്രോയിൻ. ശ്രീഹരിക്കോട്ടയിൽ 150 മീറ്റർ നീളത്തിൽ കല്ല് കൊണ്ടുള്ള അഞ്ച് ഗ്രോയിനുകളാണ് നിർമ്മിക്കുക. ആന്ധ്രാപ്രദേശിലെ തീരദേശ പരിപാലന അതോറിറ്റി പദ്ധതിക്ക് അംഗീകാരം നൽകിക്കഴിഞ്ഞു. ഗ്രോയിൻ സ്ഥാപിക്കുന്നതിലൂടെ 25 മീറ്ററോളം കടൽത്തീരം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1971 ലാണ് സതീഷ് ധവാൻ സ്പേസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ അര നൂറ്റാണ്ടിൽ രാജ്യത്തിന്റെ ഒട്ടനവധി ബഹിരാകാശ ദൗത്യങ്ങൾ കുതിച്ചുയർന്ന രാജ്യത്തിൻറെ അഭിമാന കേന്ദ്രമാനിത്.
Summary: Sriharikota Satish Dhawan Space Center under threat of coastal erosion.
Discussion about this post