വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവ് സീസണുകൾക്കായി ‘പ്രൈസ് ലോക്ക്’ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ഫീച്ചർ, ഉൽപന്നങ്ങൾ ഒരു നിശ്ചിത വിലയിൽ സുരക്ഷിതമാക്കാനും, ഫെസ്റ്റിവ് വിൽപനയ്ക്കിടെയുള്ള വിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനും ചെറിയ നിക്ഷേപത്തിൽ ഉൽപ്പന്നങ്ങൾ റിസർവ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കും. വാൾമാർട്ട് ആതിഥേയത്വം വഹിച്ച കൺവെർജ് ഇവന്റിൽ ‘പ്രൈസ് ലോക്ക്’ സേവനത്തിന്റെ പ്രത്യേക ലോഞ്ച് തീയതി പരാമർശിച്ചിട്ടില്ല.
ഈ പുതിയ ഫീച്ചറിന് കീഴിൽ ഉപഭോക്താക്കൾ ഒരു ചെറിയ നിക്ഷേപം നടത്തേണ്ടതുണ്ട്. ‘ലോക്ക്’ ഫീച്ചർ, ഫെസ്റ്റിവ് സെയ്ലിൽ സാധാരണമായ വിലയിൽ ഏറ്റക്കുറച്ചിലുകളിൽ നിന്നും ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിൽ നിന്നും വാങ്ങുന്നവരെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു.
Discussion about this post