ഏഷ്യ കപ്പിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ; ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ

ഏഷ്യാ കപ്പിൽ ആവേശം മുറ്റിയ മത്സരത്തിൽ പാകിസ്താനെ തോൽപിച്ച് ശ്രീലങ്ക ഫൈനലിൽ. ഞായാഴ്ച ഇന്ത്യയുമായാണ് ഫൈനൽ. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിൽ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാൻ പുറത്തായത്. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തിൽ മഴയെ തുടർന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസാണ് നേടിയത്. 86 റൺസ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അവസാന പന്തിൽ വിജയലക്ഷ്യം മറികടന്നു. 91 റൺസ് നേടിയ കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. എന്നാൽ 47 പന്തിൽ 49 റൺസെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്ക ലങ്കയുടെ വിജയത്തിൽ നിർണാക പങ്കുവഹിച്ചു.

ടോ​സ് നേ​ടി​യ പാ​കി​സ്താ​ൻ ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും അ​ത്ര ന​ല്ല​താ​യി​രു​ന്നി​ല്ല തു​ട​ക്കം. അ​ഞ്ചാം ഓ​വ​റി​ൽ ഓ​പ​ണ​ർ ഫ​ഖ​ർ സ​മാ​ൻ (4) പു​റ​ത്താ​വു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ ഒ​മ്പ​ത് റ​ൺ​സ് മാ​ത്രം. ഷ​ഫീ​ഖും ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​അ്സ​വും ചേ​ർ​ന്നാ​ണ് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്. 29 റ​ൺ​സെ​ടു​ത്ത് ബാ​ബ​ർ മ​ട​ങ്ങി. അ​ർ​ധ ശ​ത​കം തി​ക​ച്ച​തി​ന് പി​ന്നാ​ലെ ഷ​ഫീ​ഖും തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ഹാ​രി​സും (3) മു​ഹ​മ്മ​ദ് ന​വാ​സും (12) മ​ട​ങ്ങി​യ​തോ​ടെ അ​ഞ്ചി​ന് 130ലേ​ക്ക് പ​ത​റി.

Exit mobile version