കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്. കാന്‍സര്‍ സെന്ററിന്റെ ആവശ്യം കിഫ്ബി ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. മുൻപ് 2016 ൽ 230 കോടി അനുവദിച്ചതടക്കം മൊത്തം 434 കോടിയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇപ്പൊ അനുവദിച്ചിരിക്കുന്ന 204 കോടി രൂപ മൂന്നു ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.
റേഡിയേഷന് തെറാപ്പി മെഷീന്, എംആര്‍ഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് കാൻസർ സെന്ററിലേക്ക് അടിയന്തിരമായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇതില്‍ ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതാണ്. കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
Summary: Kochi Cancer Center again funded by KifB; 204 crore has been sanctioned.
Discussion about this post