വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു. തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും സെപ്റ്റംബർ 20ന് രാവിലെ 11ന് മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി നിർവഹിക്കും. അദാനി ഗ്രൂപ്പാണ് നിർമാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നടത്തിവരുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ ചരക്ക് കപ്പല്‍ ചൈനയിൽ നിന്ന് ഒക്ടോബര്‍ നാലിന് വൈകുന്നേരം നാല് മണിക്ക് തീരത്ത് എത്തും. ഷാങ്ഹായിൽ നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചാണ് ആദ്യകപ്പല്‍ എത്തുന്നത്. രണ്ടാമത്തേത് ഒക്ടോബര്‍ 28 നും, നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളുമെത്തും.
ഒക്ടോബർ നാലിന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ആദ്യ കപ്പലിനെ സ്വീകരിക്കും.
Summary: Vizhinjam International Port: Official name and logo launch on September 20.
Discussion about this post