ആപ്പിൾ ഐഫോൺ 15 ലോഞ്ച് ചെയ്തതിന് പിന്നാലെ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വില കുറച്ചു. ചൊവ്വാഴ്ച കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടന്ന വണ്ടർലസ്റ്റ് ഇവന്റിനിടെ കമ്പനി ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ നാല് പുതിയ ഐഫോണുകൾ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 14, ഐഫോൺ പ്ലസ് എന്നിവ യഥാക്രമം ₹ 79,900, ₹ 89,900 എന്നീ പ്രാരംഭ വിലയിൽ പുറത്തിറക്കിയത്. ഇപ്പോൾ ഐഫോൺ 15 സീരീസ് ഇറങ്ങിയതിന് പിന്നാലെ ഈ ഫോണുകളുടെ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഐഫോൺ 14 128 ജിബി വേരിയന്റ് 69,900 രൂപയ്ക്കും 256 ജിബി വേരിയന്റ് 79,900 രൂപയ്ക്കും 512 ജിബി വേരിയന്റ് 99,900 രൂപയ്ക്കും ഇപ്പോൾ ലഭ്യമാണ്. ഒപ്പം ഐഫോൺ 14 പ്ലസ് 128 ജിബി വേരിയന്റിന് 79,990 രൂപയും 256 ജിബി വേരിയന്റിന് 89,990 രൂപയും 512 ജിബി വേരിയന്റിന് 1,09,990 രൂപയുമാണ്. ഇത് കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 8,000 രൂപവരെ ക്യാഷ്ബാക്കും ലഭിക്കും.
Summary: After the release of iPhone 15 series, Apple has reduced the prices of iPhone 14 and iPhone 14 Plus.
Discussion about this post