ഇത് ചരിത്രം; റെക്കോർഡിട്ട് “ഹിറ്റ് മാൻ” രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ലങ്കയ്‌ക്കെതിരായ മത്സരത്തിൽ വ്യക്തിഗത സ്‌കോർ 22-ൽ എത്തിയപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് രോഹിത് രണ്ടാമതെത്തിയത്. 241-ാം ഇന്നിങ്‌സിലാണ് രോഹിത് നേട്ടത്തിലെത്തിയത്. എന്നാൽ 259 ഇന്നിങ്‌സിൽ നിന്നാണ് സച്ചിൻ 10,000 റൺസ് സ്വന്തമാക്കിയത്. 205 ഇന്നിങ്‌സിൽ നിന്ന് 10,000 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്ത്.

Exit mobile version