അസ്വാഭിക പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് കൂടുതൽ ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി. കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു വീണ ജോർജ്. കോഴിക്കോട് ജില്ലയിൽ ജനങ്ങൾ മാസ്ക് ധരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇപ്പോൾ നാല് പേരാണ് ഇത്തരത്തിൽ അസ്വാഭാവികമായ പനിയെ തുടർന്ന് ചികിത്സയിൽ ഉള്ളതെന്ന് മന്ത്രി അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണ്. കൂടാതെ 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. പൂനെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നേരം ലഭിക്കുമ്പോൾ മാത്രമേ നിപ ആണോ എന്ന് സ്ഥിതീകരിക്കാൻ ആകൂ.
കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടൻ ആരംഭിക്കും. 16 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കാനും നിർദ്ദേശമുണ്ട്.
Summary: Nipah scare in Kozhikode: More caution advised.
Discussion about this post