ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്‌ലി വീണ്ടും ക്രിക്കറ്റ് ലോകത്ത് തന്റെ കഴിവ് തെളിയിച്ചു. തിങ്കളാഴ്ച നടന്ന ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിൽ പാകിസ്ഥാനെതിരെ 84 പന്തിൽ തന്റെ 47-ാം സെഞ്ച്വറി നേടി.
ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്‌ലി മാറിയതോടെ ഖൊലി ആരാധകർ ആവേശത്തിലാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ‘കിംഗ് കോഹ്‌ലി’ക്ക് ആശംസകളുടെ ആരവമാണ്.
സെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മ അദ്ദേഹത്തിന്റെ സ്‌ക്രീൻഷോട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.