രണ്ട് ചക്രവാതചുഴി; 72 മണിക്കൂർ നിർണായകം; കേരളത്തിൽ 5 നാൾ മഴ തുടരും

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മ‍ഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം മഴ ശക്തമായി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കൊല്ലം,പത്തനംതിട്ട, ആലപ്പു‍ഴ തുടങ്ങി 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലെർട്ട് തുടരും.

വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ, തെക്കൻ ജില്ലകളിലാണ് കേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യതയുള്ളത്. മലയോരമേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചു‍ഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി.

 

 

Summary: Two cyclones; 72 hour deadline; Rain will continue in Kerala for 5 days

 

 

Exit mobile version