ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം മഴ കാരണം മാറ്റി വച്ചു. ഇന്ത്യ – നേപ്പാൾ മത്സരത്തിനിടയിലും മഴയെത്തിരുന്നു. പിന്നാലെ ഓവർ ചുരുക്കിയ ശേഷമാണ് മത്സരം പൂർത്തിയാക്കിത്. ഇപ്പോൾ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിനിടയിലും മഴയെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 24.1 ഓവറിൽ രണ്ടിന് 147 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്.
ശക്തമായി മഴ പെയ്തതോടെ താരങ്ങളെല്ലാം അതിവേഗത്തിൽ ഗ്രൗണ്ട് വിട്ടു. ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാനായി ഷീറ്റും കൊണ്ട് ഓടിയെത്തി. ഈ സമയം ഗ്രൗണ്ട് വിടുകയായിരുന്ന പാകിസ്താൻ താരം ഫഖർ സമാൻ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചു. സ്റ്റാഫുകൾക്കൊപ്പം പിച്ച് മൂടാൻ ഫഖറും കൂടി. ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
Summary: Pakisthan cricketer fakhar Saman helps ground staff while raining