സെപ്റ്റംബർ 12 ന് ആപ്പിൾ തങ്ങളുടെ ഐഫോൺ 15 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അന്നേ ദിവസം നടക്കുന്ന വണ്ടർലസ്റ്റ് ഇവന്റിലാണ് ഐഫോൺ 15 ശ്രേണിയിൽ വരുന്ന ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രൊ, ഐഫോൺ 15 പ്രൊ മാക്സ് എന്നിവ കമ്പനി അവതരിപ്പിക്കുന്നത്.
ഐഫോൺ 15 പ്രൊയ്ക്കും, പ്രൊ മാക്സിനും കുറേക്കൂടി കൂടി വല്യ സ്ക്രീൻ പ്രത്യേകത ആയി ഉണ്ട്. ലോ ഇൻജക്ഷൻ പ്രഷർ ഓവർമോൾഡിംഗ് (LIPO) എന്ന പുതിയ നിർമ്മാണ പ്രക്രിയ ഉപയോഗിച്ച് സ്‌ക്രീനിന് ചുറ്റുമുള്ള ബെസലുകൾ 1/3 കുറയ്ക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ സ്ക്രീൻ സൈസ് കൂടിയത്.
റിപോർട്ടുകൾ അനുസരിച്ച് പുതിയ ഐഫോൺ 15 പ്രൊ 18 ഗ്രാം ഭാരം കുറഞ്ഞതായിരിക്കും. 7.85 മില്ലിൽമീറ്റർ കട്ടിയുള്ള ഐഫോൺ 14 പ്രൊ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 8.25 എംഎം കട്ടിയാണ് ഐഫോൺ 15 ന് ഉള്ളത്. അതുപോലെ, ഐഫോൺ 15 പ്രൊ മാക്സിന് ഐഫോൺ 14 പ്രൊ മാക്സിനേക്കാൾ 19 ഗ്രാം ഭാരം കുറവായിരിക്കും. ഐഫോൺ 15 പ്രോ മോഡലുകൾക്ക് വേഗതയേറിയ എ 17 ചിപ്‌സെറ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
ഐഫോൺ 15 പ്രോ മാക്‌സിൽ അപ്‌ഡേറ്റ് ചെയ്‌ത ടെലിഫോട്ടോ ലെൻസും ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അത് സൂം ഇൻ ചെയ്യാൻ സോഫ്‌റ്റ്‌വെയറിന് പകരം ഫിസിക്കൽ ലെൻസ് ഉപയോഗിച്ച് ഐഫോണിന്റെ സൂം ശേഷി ഇരട്ടിയാക്കുന്നു. എന്തായാലും ഈ വിവരങ്ങൾ കൃത്യമാണോ എന്ന് ഫോൺ പുറത്തുവരുമ്പോൾ അറിയാം. അതിനായി കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ.
Summary: The awaited iPhone 15 series arrives soon with improved features.