മഴ വീണ്ടും വില്ലനായി; ഇന്നത്തെ കളി ഉപേക്ഷിച്ചു; ഇന്ത്യ-പാകിസ്താൻ പോരാട്ടം റിസർവ് ദിനമായ തിങ്കളാഴ്ച നടക്കും

ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ മൂലം ഇന്നത്തെ കളി ഉപേക്ഷിച്ചു. ഇന്ത്യ ബാറ്റുചെയ്യുന്നതിനെ മഴ പെയ്തതോടെ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 3 മണിയ്ക്ക് മത്സരം ആരംഭിക്കും. 50 ഓവർ ഫോർമാറ്റിൽ തന്നെയാണ് മത്സരം നടക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ– പാക്ക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് സൂപ്പർ ഫോർ മത്സരത്തിന് റിസർവ് ഡേ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് ഇന്ത്യയുള്ളത്. വിരാട് കോലി (16 പന്തിൽ എട്ട്), കെ.എൽ. രാഹുൽ (28 പന്തിൽ 17) എന്നിവരാണു ക്രീസിൽ. ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമ (49 പന്തിൽ 56), ശുഭ്മൻ ഗിൽ (52 പന്തിൽ 58) എന്നിവർ അർധ സെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

 

Summary: Match called off for today due to heavy rain

Exit mobile version