പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളിയിൽ ആഞ്ഞടിച്ചത് സഹതാപതരംഗമെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതൽ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. വലിയ തോതിൽ അവകാശ വാദങ്ങൾ ഉന്നയിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ലോക്സഭ തെരെഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന സുധാകരാൻ്റെ പ്രസ്താവന സ്വപ്നം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സർക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കുംമെന്നു എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.