അതിവേഗം ചാണ്ടി; ബഹുദൂരം യുഡിഎഫ്

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.നാലാം റൗണ്ടിലും കുതിച്ച് ചാണ്ടി ഉമ്മന്‍. ലീഡ് 16000 കഴിഞ്ഞു.

ഉമ്മൻ ചാണ്ടിയേക്കാൾ ബഹുദൂരം പിന്നിട്ട് ചാണ്ടി ഉമ്മൻ.2021 ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു.  അകലകുന്നവും ചാണ്ടി ഉമ്മെനൊപ്പം. എൽ ഡി എഫിനും ബിജെപിക്കും വൻ തകർച്ച.

അയര്‍ക്കുന്നത്തെ 28 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. 13 റൗണ്ടായാണ് വോട്ടെണ്ണുന്നത്. 182 ബൂത്തുകളാണ് ആകെയുള്ളത്. 1 മുതല്‍ 23 വരെ ബൂത്തുകള്‍ അയര്‍ക്കുന്നത്താണ്. 24 മുതൽ 28 വരെ മണർകാട്, 29 മുതല്‍ 40 വരെ അകലക്കുന്നം, 41മുതല്‍ 47വരെ ചെങ്ങളം ഈസ്റ്റ്, 48 മുതല്‍ 68 വരെ കൂരോപ്പട, 69 മുതല്‍ 88 വരെ മണർകാട്, 89 മുതല്‍ 115 വരെ പാമ്പാടി, 116 മുതല്‍ 141 വരെ പുതുപ്പള്ളി, 142 മുതല്‍ 154 വരെ മീനടം, 155 മുതല്‍ 171വരെ വാകത്താനം, 172 മുതല്‍ 182 വരെ തോട്ടയ്ക്കാട് എന്നിങ്ങനെയാണ്‌ ബൂത്തുകളുടെ വിവരം. എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്

കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്.

 

 

Exit mobile version