53 വർഷങ്ങൾക്ക് ശേഷം പുതുപ്പള്ളിക്ക് പുതിയ എംഎൽഎ; ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളി ഫലം പുറത്തു വന്നതിന് പിന്നാലെയുള്ള ആഘോഷത്തിമിർപ്പിനിടയിൽ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

53 വർഷങ്ങൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി അല്ലാതെ മറ്റൊരു വ്യക്തി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മകൻ ചാണ്ടി ഉമ്മൻ ആകുന്നത് ചരിത്ര നിയോഗം. അതും റെക്കോർഡ് ഭൂരിപക്ഷത്തിൽ. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിൽ എതാൻ പോകുന്നത്. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ.

ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹാദരങ്ങൾ കൂടിയാണ് ചാണ്ടി ഉമ്മന് ഈ മികച്ച വിജയം സമ്മാനിച്ചത്. ഇത് തന്റെ പിതാവിന്റെ 13 ആം വിജയമെന്നാണ് ചാണ്ടി ഉമ്മന് ആദ്യ പ്രതികരണം നടത്തിയത്.

Summary: New MLA for Puthupally after 53 years; Chandi Oommen’s swearing-in on Monday.

Exit mobile version