പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മന് ചരിത്ര വിജയം. 37719 വോട്ടിന്റെ ലീഡോടെ ആണ് ചാണ്ടി ഉമ്മൻ മിന്നും ജയം നേടിയത്. 80144 വോട്ടാണ് ആകെ ചാണ്ടി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐഎമ്മിന്റെ ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് രാഷ്ട്രീയത്തിലും കുഞ്ഞൂഞ്ഞിന്റെ പകരക്കാരനായി ചാണ്ടി ഉമ്മൻ നിയസഭയിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
പുതുപ്പള്ളിയിലെ ഈ ജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ ആദ്യ പ്രതികരണം നടത്തിയത്. ജനവിധി അംഗീകരിക്കുവെന്നും വിജയിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ജയ്ക്ക് പറഞ്ഞു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ടുകൾ മാത്രം നേടിയതോടെ ബിജെപി ചിത്രത്തിൽ തന്നെ ഇല്ലാതായി.
വോട്ടുനില ഇങ്ങനെ:
ചാണ്ടി ഉമ്മൻ (INC) – 80144
ജെയ്ക്ക് സി തോമസ് (CPIM) – 42425
ലിജിൻ ലാൽ (BJP) – 6558
ലൂക്ക് തോമസ് (AAP) – 835
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) – 78
ഷാജി (സ്വതന്ത്രൻ) – 63
പി കെ ദേവദാസ് (സ്വതന്ത്രൻ) – 60
നോട്ട – 400
Summary: Chandy Oommen wins historic victory with record margin.