നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണം. എതിർനീച്ചൽ എന്ന സീരിയലിന്റെ ഡബ്ബിം​ഗിന് ഇടയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ ജയിലറിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1993 ൽ കരിയർ ആരംഭിച്ച മാരിമുത്തു, അരന്മനൈ കിളി (1993), എല്ലാമേ എൻ രസത്തൻ (1995) എന്നീ ചിത്രങ്ങളിൽ രാജ്കിരണിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. 2008ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെയാണ് മാരിമുത്തു സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് 6 വർഷത്തിന് ശേഷം പുലിവാൽ എന്ന ചിത്രവും സംവിധാനം ചെയ്തു. 2010ൽ ആണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് പ്രാധാന്യം നൽകുന്നത്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും അദ്ദേഹം തന്റെ അഭിനയ സാനിധ്യം അറിയിച്ചിട്ടുണ്ട്. ആരോഹണം, നിമിർധു നിൽ, കൊമ്പൻ, കത്തി സണ്ടൈ തുടങ്ങിയവയാണ് മാരിമുത്തു അഭിനയിച്ച ചിത്രങ്ങൾ.

Summary: Director-actor G Marimuthu dies of heart attack.

 

Exit mobile version