പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ തരംഗം തീർത്ത് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻറെ വജയ കുതിപ്പ്. കൗണ്ടിംഗ് മൂന്ന് മണിക്കൂറിനോട് അടുക്കുമ്പോൾ യുഡിഎഫിന് ലീഡ് നില മുപ്പത്തിയ്യായിരം കടന്നിരിക്കുകയാണ്. കന്നി അംഗത്തിറങ്ങിയ ചാണ്ടി ഉമ്മൻ “അപ്പയുടെ” ലീഡ് മറികടക്കുമെന്ന് റിപ്പോർട്ട്.
ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മൻറെ മുന്നേറ്റം.
ചാണ്ടി ഉമ്മൻറെ വമ്പൻ ഭൂരിപക്ഷത്തിൽ സിപിഎം നേതാക്കളെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
സിപിഎം നേതാക്കൾക്ക് ആർക്കെങ്കിലും ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടി ആശുപത്രിയിലേക്ക് വരാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
അതേസമയം, ബി ജെ പി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്, മഴുവൻ ഫലവും വരട്ടെ, അതിന് ശേഷം അന്തിമ വിധി എഴുതാമെന്ന് ജയരാജൻ പറഞ്ഞു.