ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷനുമായി ജവാൻ. ബോളിവുഡിലെ എക്കാലത്തെയും ഉയർന്ന ആദ്യദിന ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തു മുന്നേറുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ. 75 കോടിയിലധികമാണ് ആദ്യ ദിന കളക്ഷനിൽ ഈ ആറ്റ്‌ലി ചിത്രം നേടിയത്.
നേരത്തെ തന്നെ പ്രീ-ബുക്കിങ്ങിൽ ജവാൻ പത്താന്റെ റെക്കോർഡുകൾ മറികടന്നിരുന്നു. ആദ്യദിനം പത്താൻ നേടിയത് 57 കോടിയായിരുന്നു. ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ജവാൻ സെപ്റ്റംബർ 7 നാണ് തീയേറ്ററുകളിൽ എത്തിയത്. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാനാണ് നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ജവാൻ റീലീസ് ചെയ്തത്.
Summary: Jawan sets record on first day collection.