പുതുപ്പള്ളിയിൽ യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ ഫലം. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം പ്രവചിക്കുന്നത്. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്‌ക് സി. തോമസിനെക്കാൾ 14 ശതമാനം വോട്ടുകൾ ചാണ്ടി ഉമ്മൻ നേടും. ഭൂരിപക്ഷം 18,000 വോട്ടിലധികമായിരിക്കുമെന്നും ഫലം പറയുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്.
പുരുഷൻമാരിൽ 50 ശതമാനവും സ്ത്രീകളിൽ 56 ശതമാനവും യു.ഡി.എഫി.നാണ് വോട്ടുചെയ്തത്. മൊത്തം വോട്ടിന്റെ 39 ശതമാനം എൽ.ഡി.എഫിന് ലഭിക്കുമെന്നും പറയുന്നു.
പുരുഷന്മാരിൽ 41 ശതമാനവും സ്ത്രീകളിൽ 37 ശതമാനവും എൽ.ഡി.എഫി നൊപ്പമാണെന്നാണ് സർവേ ഫലം. ബി.ജെ.പി. സ്ഥാനാർഥിയായ ലിജിൻ ലാൽ മൊത്തം വോട്ടിന്റെ അഞ്ചുശതമാനവും മറ്റുള്ളവർ മൂന്നുശതമാനവും നേടും. 1,31,026 വോട്ടുകളാണ് പുതുപ്പള്ളിയിൽ പോൾ ചെയ്തത്. വോട്ടുചെയ്ത 509 പേരിൽനിന്ന് അഭിപ്രായമെടുത്താണ് സർവേ തയ്യാറാക്കിയിട്ടുള്ളത്.
Summary: The exit poll results show that Chandy Oommen will win at Puthupally