പെട്രോൾ – ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലീറ്ററിന് മൂന്ന് മുതൽ അഞ്ച് രൂപവരെ കുറച്ചേക്കുമെന്നാണ് വിവരം. പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യമാണ്.
നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
Summary: The central government is all set to hike fuel prices
Discussion about this post