ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്ക. ബൈഡന്റെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയതിനാലാണ് തീരുമാനം. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിച്ചേ പങ്കെടുക്കൂ എന്നും അറിയിച്ചു. ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്റെ ഇന്ത്യയിലേക്കുള്ള വരവിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഏഴിന് ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബർ എട്ടിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയെ ഉറ്റുനോക്കുകയാണെന്ന് ബൈഡൻ പ്രതികരിച്ചിരുന്നു.
സെപ്റ്റംബർ 9, 10 തീയതികളിൽ ഡൽഹിയിൽ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ഇന്ത്യ കൂടാതെ അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡോനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ജി20 അംഗങ്ങൾ.
Summary: Covid test result negative; US President Joe Biden will attend the G20 summit
Discussion about this post