അപ്പാച്ചെയുടെ പുതിയ മോഡലായ അപ്പാച്ചെ ആർ റ്റി ആർ 310 പുറത്തിറക്കുന്നതോടെ അപ്പാച്ചെ സീരീസിന്റെ വിൽപ്പന ഇരട്ടിയാക്കുമെന്ന് ടിവിഎസ് മോട്ടോർ കമ്പനി അഭിപ്രായപ്പെട്ടു.
ഇന്ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്ത സ്പോർട്സ് ബൈക്കിന്റെ ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. 250-350 സിസി സെഗ്മെന്റിൽ നിലവിലുള്ള ഉൽപ്പന്നമായ അപ്പാച്ചെ RR310 യ്ക്കൊപ്പം വില്പന നടത്തും.
ടിവിഎസ് അപ്പാച്ചെ ആർആർ 310, ബിഡബ്ല്യുഎം ജി 310 ആർ, ജി 310 ജിഎസ്, ജി 310 ആർആർ എന്നിവയ്ക്ക് സമാനമായി 312.12 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 310 ന് കരുത്ത് പകരുന്നത്.
ഇന്ത്യൻ വിപണിയിൽ 2.43 ലക്ഷം രൂപയ്ക്ക് എക്സ്ഷോറൂം വിലയിൽ ആർ റ്റി ആർ 310 ലഭ്യമാകും.യുവാക്കളെ ലക്ഷ്യമിട്ടാണ് 50 കോടിയിലധികം രൂപ ചെലവിൽ ഈ ബൈക്ക് വികസിപ്പിച്ചെടുത്തത്.
Summary: TVS launches RTR 310, expects it to double Apache’s sales in India
Discussion about this post