വോൾവോയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ വോൾവോ C40 റീചാർജ് ഇന്ത്യൻ വിപണിയിലേക്ക് ഉടൻ എത്തുന്നു. 61.25 ലക്ഷം പ്രാരംഭ എക്‌സ്-ഷോറൂം വിലയിൽ C40 റീചാർജ് ലഭിക്കും. ബുക്കിംഗ് ഇതിനോടകം തുടങ്ങിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ ഡെലിവറി ആരംഭിക്കും. കിയ ഇവി6, ഹ്യുണ്ടായി അയോണിക്ക് 5 എന്നിവയുമായിട്ടായിരിക്കും C40 റീചാർജ് വിപണിയിൽ മത്സരിക്കുക.
വോൾവോ C40 റീചാർജിന്റെ രൂപകല്പന സാധാരണ C40ന്‍റെ രൂപകല്പനയോട് സമാനമാണ്. കുത്തനെയുള്ള വിൻഡ്‌സ്‌ക്രീൻ, കൂപ്പെ പോലെയുള്ള റൂഫ്‌ലൈൻ, പുതുക്കിയ ടെയ്‌ലാമ്പ് ക്ലസ്റ്ററുകൾ, വേറിട്ട ടെയിൽഗേറ്റ് ഡിസൈൻ എന്നിവയാണ് എടുത്തു പറയാവുന്ന ചില വ്യത്യാസങ്ങൾ.
78 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വോൾവോ C40 റീചാർജിൽ ഉള്ളത്. പൂജ്യം മുതൽ 100 ശതമാനം വരെ 27 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന 150 കിലോവാട്ട് ഡിസി ചാർജറും വോൾവോ സി40 റീചാർജിൽ കമ്പനി നൽകിയിട്ടുണ്ട്.
സെൻസർ അധിഷ്ഠിത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (എഡിഎഎസ്), പ്രീമിയം ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി, ഹീറ്റിംഗും കൂളിംഗും ഉള്ള ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവർ സൈഡ് മെമ്മറി ഫംഗ്ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഗൂഗിൾ മാപ്‌സ്, അസിസ്റ്റന്റ്, പ്ലേ സ്റ്റോർ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെ പിന്തുണയ്‌ക്കുന്ന ആൻഡ്രോയിഡ് അധിഷ്‌ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന 9.0 ഇഞ്ച് പോർട്രെയ്‌റ്റ് സ്‌റ്റൈൽ ടച്ച്‌സ്‌ക്രീനും ഈ പുതിയ വാഹനത്തിലുണ്ട്.
Summary: Volvo C40 Recharge to conquer the market.