പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത് 72.91 ശതമാനം പോളിംഗ്; ഫലം വെള്ളിയാഴ്ച്ച

കനത്ത പോളിംഗ് രേഖപ്പെടുത്തി പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിംഗാണ്  രേഖപ്പെടുത്തിയത്. പ്രാഥമിക കണക്കുകളാണിത്. അന്തിമ കണക്ക് രാത്രി വൈകും.

ആറ് മണിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ ക്യു  ഉണ്ടായിരുന്നു. ഇവര്‍ക്ക് സ്ലിപ്പ് നില്‍കിയ ശേഷമാണ് വോട്ട് ചെയ്യിപ്പിച്ചത്. .  സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചർച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്.

മഴ  പോളിംഗിനെ ബാധിച്ചില്ല. 2021-ൽ 74.84 ശതമാനമായിരുന്നു പോളിംഗ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 182 ബൂത്തുകളിലായി 957 പുതിയ വോട്ടർമാരാണുള്ളത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

 

Summary: Puthupally recorded 71.68 percent polling, Long queues to vote in many places

Exit mobile version