വരുന്ന ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് ഒപ്പം വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ അടങ്ങുന്നതാണ് ടീം. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് 15 അംഗ ടീമിൽ ഇടം ലഭിച്ചിട്ടില്ല. യുസ്‍വേന്ദ്ര ചെഹൽ, തിലക് വർമ എന്നിവരും ലോകകപ്പ് ടീമിൽ ഉണ്ടാവില്ല.
ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലാണ് ആദ്യ മത്സരം.
Summary: 15-member Indian squad for ODI Cricket World Cup announced.